ചന്ദ്രോപരിതലത്തില്‍ 150 അടി താഴെയായി ഗുഹ കണ്ടെത്തി ശാസ്ത്ര ലോകം. വാസയോഗ്യമെന്ന് സംശയിക്കുന്ന ഗുഹയാണ് കണ്ടെത്തിയിരിക്കുന്നത്. 45 മീറ്റര്‍ വീതിയും 80 മീറ്റര്‍ നീളവുമുള്ള ഗുഹയാണിത്.
ബഹിരാകാശ സഞ്ചാരികളായ നീല്‍ ആം സ്ട്രോങും എഡ്വിന്‍ ആന്‍ഡ്രിനും ഇറങ്ങിയ പ്രദേശത്തിനടുത്ത് ഏകദേശം 400 കിലോമീറ്റര്‍ അകലെയായാണ് ഇപ്പോള്‍ ചന്ദ്രോപരിതലത്തിനടിയില്‍ ഗുഹ കണ്ടെത്തിയിരിക്കുന്നത്.
ഇറ്റാലിയന്‍ ഗവേഷക സംഘമാണ് അപ്പോളോ പേടകം ഇറങ്ങിയ സീ ഓഫ് ട്രാന്‍ക്വിലിറ്റി എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്തായി ഗുഹ കണ്ടെത്തിയത്. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്ററിന്റെ സഹായത്തോടെ ഇതിനെക്കുറിച്ച് കൂടുതല്‍ വിശകലനം നടന്നു വരികയാണ്.
ചന്ദ്രനില്‍ ഇപ്പോള്‍ കണ്ടെത്തിയ ഗുഹയില്‍ ഭാവിയില്‍ മനുഷ്യ വാസത്തിനുള്ള സാധ്യത ശാസ്ത്ര ലോകം മുന്നോട്ട് വെക്കുന്നുണ്ട്. നേച്ചര്‍ അസ്ട്രോണമി ജേണലിലാണ് ഇത്തരം ഒരു കണ്ടെത്തലിനെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. ചന്ദ്രന്റെ ഉപരിതലം എന്ന് പറയുന്നത് അല്‍പം കഠിനമായ പരിസ്ഥിതിയോടെയുള്ളതാണ്.
എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഗുഹയിലെ സ്ഥിതി അതല്ല. എങ്കിലും ദീര്‍ഘകാല പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. ലാവ ട്യൂബ് തകര്‍ന്നുണ്ടായ ഈ സ്ഥലത്തായി 200 ലധികം ഗുഹകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ലാവാ പ്രവാഹത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു ഗുഹ രൂപപ്പെട്ടതെന്നാണ് ശാസ്ത്ര വാദം. ഗുഹക്കുള്ളിലേക്ക് കോസ്മിക് രശ്മികള്‍ എത്തുകയില്ലെന്നും സോളാര്‍ വികിരണങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും എന്നതാണ് ഇവിടെ മനുഷ്യവാസത്തെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്.
വരുന്ന 20-30 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ മനുഷ്യ വാസം സംഭവിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഗവേഷകാഭിപ്രായം അനുസരിച്ച് ആഴത്തിലുള്ള ഗുഹയായതിനാല്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ വേണ്ടി വരും എന്നാണ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.