കുവൈറ്റില്‍ നിന്നുള്ള വിമാനം കണ്ണൂരിലിറക്കാനായില്ല; നെടുമ്പാശേരിയില്‍ ലാന്റിങ്: ഫ്‌ളക്‌സ് ബോര്‍ഡ് വീണ് കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു

കുവൈറ്റില്‍ നിന്നുള്ള വിമാനം കണ്ണൂരിലിറക്കാനായില്ല; നെടുമ്പാശേരിയില്‍ ലാന്റിങ്: ഫ്‌ളക്‌സ് ബോര്‍ഡ് വീണ് കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു

കൊച്ചി: കണ്ണൂരില്‍ ഇറക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം നെടുമ്പാശേരിയില്‍ ഇറക്കി. കുവൈറ്റ്-കണ്ണൂര്‍ വിമാനമാണിത്. എന്നാല്‍ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ വിമാനം കണ്ണൂര്‍ക്ക് തിരിക്കും.

അതിനിടെ കൊച്ചി മെട്രോ ട്രാക്കിലേക്ക് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണു. കനത്ത മഴയില്‍ കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതോടെ ഈ റൂട്ടില്‍ 15 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് മുടങ്ങി. ഫളക്‌സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.

പിന്നാലെ എറണാകുളം സൗത്ത് കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാര്‍പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.