വാദി അല്‍ കബീര്‍ വെടിവെപ്പ്: പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ്; മരിച്ചത് ഇന്ത്യക്കാരനുള്‍പ്പെടെ ഒമ്പത് പേര്‍

വാദി അല്‍ കബീര്‍ വെടിവെപ്പ്: പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ്; മരിച്ചത് ഇന്ത്യക്കാരനുള്‍പ്പെടെ ഒമ്പത് പേര്‍

മസ്‌കറ്റ്: മസ്‌ക്കറ്റിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പ് കേസിലെ പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാരാണെന്ന് റോയല്‍ ഒമാന്‍ പോലീസ് ഇന്ന് എക്സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു. സേനയുമായുള്ള ഏറ്റുമുട്ടല്ലില്‍ മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച രാത്രി പത്തോടെ ഉണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാനുള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസൈനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

അലി ഹുസൈനെ കൂടാതെ ഒരു റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും നാല് സാധാരണക്കാരുമാണ് മരണപ്പെട്ടത്. വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ തങ്ങളുടെ നാല് പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഒമാനിലെ പാകിസ്ഥാന്‍ എംബസി അറിയിച്ചു. ഗുലാം അബ്ബാസ്, ഹസന്‍ അബ്ബാസ്, സയ്യിദ് ഖൈസര്‍ അബ്ബാസ്, സുലൈമാന്‍ നവാസ് എന്നിവരാണ് മരിച്ചതെന്ന് എംബസി അറിയിച്ചു.

മസ്ജിദ് പരിസരത്ത് പ്രാര്‍ഥനക്കായി തടിച്ച് കൂടിയവര്‍ക്കെതിരെ അക്രമി സംഘങ്ങള്‍ വെടിയുതിര്‍ക്കുവായിരുന്നു. അവര്‍ മറ്റു ചിലരുടെ സ്വാധീനത്തില്‍പ്പെട്ടതായും തെറ്റായ ആശയങ്ങളുണ്ടായിരുന്നതായും കേസന്വേഷണത്തില്‍ തെളിഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.