നീറ്റ്-യുജി പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

നീറ്റ്-യുജി പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്-യുജി)യുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതി നിര്‍ദേശം. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ മാര്‍ക്ക് വെബ്സൈറ്റില്‍ പരസ്യപ്പെടുത്താനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ഓരോ പരീക്ഷാ കേന്ദ്രത്തിലും പരീക്ഷക്ക് ഹാജരായവരുടെ മാര്‍ക്കാണ് പ്രസിദ്ധീകരിക്കേണ്ടത്. വിദ്യാര്‍ഥികളുടെ പേരുകള്‍ പരസ്യപ്പെടുത്തതാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നോ എന്ന് ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ മനസിലാക്കാനാണ് മാര്‍ക്കുകള്‍ പരസ്യപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വാദം കേള്‍ക്കല്‍ തുടരും. അന്ന് ചോദ്യ പേപ്പര്‍ ചോര്‍ച്ച ആദ്യം അന്വേഷിച്ച ബിഹാര്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.