മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ നിലവിലെ പരിശീലകനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം.

ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം പ്രകടനത്തിന്റെ പിന്നാലെയാണ് സ്റ്റിമാചിനെ പുറത്താക്കിയത്.

ഇരുപത്തിരണ്ട് വര്‍ഷത്തിലേറെ പരിശീലകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് മനോലോ വരുന്നത്. നേരത്തെ ഹൈദരാബാദ് ടീമിനെ മൂന്ന് വര്‍ഷത്തോളം ഈ അമ്പത്തഞ്ചുകാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലാണ് ഗോവയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലാ ലിഗയില്‍ ലാസ് പല്‍മാസിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പാന്യോള്‍ ബി ടീമിന്റേയും പരിശീലകനായിരുന്നു.

പരിശീലക സ്ഥാനത്തേക്ക് 291 അപേക്ഷകള്‍ വന്നിരുന്നു. ഐഎസ്എല്ലില്‍ കിരീട വിജയങ്ങളുടെ റെക്കോര്‍ഡുള്ള അന്റോണിയോ ലോപസ് ഹബാസ്, വിയ്റ്റ്നാമിനെ എഎഫ്സി ഏഷ്യന്‍ കപ്പില്‍ മിന്നും പ്രകടനത്തിലേക്ക് നയിച്ച പാര്‍ക് ഹാങ് സ്യോ എന്നിവരെയും എഐഎഫ്എഫ് പരിഗണിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.