2024 പാരിസ് ഒളിംപിക്‌സ്: ഇന്ത്യന്‍ ടീമിന് എട്ടരക്കോടി സംഭാവന; വമ്പന്‍ ഓഫറുമായി ബിസിസിഐ

2024 പാരിസ് ഒളിംപിക്‌സ്: ഇന്ത്യന്‍ ടീമിന് എട്ടരക്കോടി സംഭാവന; വമ്പന്‍ ഓഫറുമായി ബിസിസിഐ

ന്യൂഡല്‍ഹി: ജൂലൈ 26 മുതല്‍ പാരിസില്‍ ആരംഭിക്കുന്ന ഒളിംപിക്‌സിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനായി ബിസിസിഐയുടെ വമ്പന്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടീമിന് ബിസിസിഐ എട്ടരക്കോടി സംഭാവന നല്‍കും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്‌സിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

2024 പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‌ലറ്റുകളെ പിന്തുണയ്ക്കുന്നതില്‍ ബിസിസിഐ അഭിമാനിക്കുന്നു. ടീമിന് വേണ്ടി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഞങ്ങള്‍ എട്ടരക്കോടി രൂപ നല്‍കുന്നു. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍. ഇന്ത്യയുടെ അഭിമാന നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കട്ടെ. ജയ് ഹിന്ദ്- പോസ്റ്റില്‍ വ്യക്തമാക്കി.

117 അംഗ സംഘമാണ് ഇത്തവണ പാരിസില്‍ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്. ട്രാക്കിലും ഫീല്‍ഡിലുമായി 70 പുരുഷ താരങ്ങളും 47 വനിതാ താരങ്ങളുമാണ് അണിനിരക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 7.30 മുതലാണ് ഉദ്ഘാടന പരിപാടികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.