ഷിരൂര്‍: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഗംഗാവാലി പുഴയില്‍ നിന്ന് ഒരു സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. അര്‍ജുന്‍ ഉള്‍പ്പെടെ നാല് പേരെയാണ് അപകടത്തില്‍ കാണാതായത്. മൃതദേഹം ലഭിച്ചതായി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. മൃതേദഹം കണ്ടെത്തിയെന്നുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്. 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയിലാണ് മൃതദേഹം കണ്ടത്.
അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കാണാതായവരുടെ പട്ടികയില്‍ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ട്. എന്നാല്‍ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയില്‍ സിഗ്‌നല്‍ ലഭിച്ച ഇടങ്ങളില്‍ ലോറി കണ്ടെത്താന്‍ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തിരച്ചില്‍. ഇന്നലെ നടത്തിയ തിരച്ചിലില്‍ പുഴയില്‍ 40 മീറ്റര്‍ മാറി സിഗ്‌നല്‍ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.
നാവികസേനയ്ക്കും എന്‍ഡിആര്‍എഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയില്‍ ചേരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാ പ്രവര്‍ത്തനം. നാവിക സേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. അതേസമയം സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്ക് ചെയ്താണ് ഇപ്പോള്‍ സംഘം പരിശോധന നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.