ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. തലസ്ഥാന നഗര വികസനത്തിന് ധന സഹായം. അടിസ്ഥാന സൗകര്യ വികസനത്തിന് ബിഹാറിന് കൂടുതല്‍ ധന സഹായം.ദേശീയ പാത വികസനത്തിന് മാത്രം 26,000 കോടി. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി.
ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വായ്പ. ഐഐടികള്‍ നവീകരിക്കും.
4.1 ലക്ഷം കോടി യുവാക്കള്‍ക്ക് തൊഴില്‍. രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.വികസനത്തിനായി സര്‍ക്കാര്‍ ദേശീയ സഹകരണ നയം കൊണ്ടുവരും
തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും.ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും.
തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും. ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തില്‍ ഒരു കോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും.
വിദ്യാഭ്യാസ- തൊഴില്‍- നൈപുണ്യ മേഖലയ്ക്കുവേണ്ടി 1.48 ലക്ഷം കോടി വകയിരുത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.