നികുതി ദായകര്‍ക്ക് ചെറിയ ആശ്വാസം; ആദായ നികുതി ആക്ട് പുനപരിശോധിക്കും

നികുതി ദായകര്‍ക്ക് ചെറിയ ആശ്വാസം; ആദായ നികുതി ആക്ട് പുനപരിശോധിക്കും

ന്യൂഡല്‍ഹി: പുതിയ നികുതി വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തി. 15,000 കോടി രൂപയില്‍ നിന്ന് 25,000 കോടി രൂപയായി ഉയര്‍ത്തിയ കുടുംബ പെന്‍ഷന്റെ ഉയര്‍ന്ന കിഴിവ് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്പെടും.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ നികുതി സ്ലാബുകള്‍ ഇനി പറയുന്ന രീതിയില്‍ പരിഷ്‌കരിച്ചു:

3 ലക്ഷം രൂപ വരെ വരുമാനം: നികുതി ഇല്ല.
3 ലക്ഷം മുതല്‍ 7 ലക്ഷം വരെ വരുമാനം: 5% നികുതി.
7 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനം: 10% നികുതി.
10 ലക്ഷം മുതല്‍ 12 ലക്ഷം വരെ വരുമാനം: 15% നികുതി.
15 ലക്ഷത്തിന് മുകളിലുള്ള വരുമാനം: 30% നികുതി.


ആദായ നികുതി ആക്ട് പുനപരിശോധിക്കും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന വിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കും. സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ   മൂന്ന് ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയും.

സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് വിദേശ കമ്പനികള്‍ക്ക് നേട്ടമായി.

അടിസ്ഥാന വികസനത്തിന് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി 1.5 ലക്ഷം കോടി രൂപയുടെ ദീര്‍ഘകാല പലിശ രഹിത വായ്പ അനുവദിക്കും. ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കും. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കും. പ്ലാസ്റ്റിക്കിന് നികുതി കൂട്ടി. തുണിക്കും തുകലിനും വില കുറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.