ശബ്ദത്തെക്കാള്‍ ആറിരട്ടി വേഗം; സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

 ശബ്ദത്തെക്കാള്‍ ആറിരട്ടി വേഗം; സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാന്‍ ശേഷിയുള്ള ഐഎസ്ആര്‍ഒയുടെ സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്റെ പരീക്ഷണം വിജയം. രോഹിണി 560 റോക്കറ്റില്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്.

ഇതോടെ സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ജപ്പാന്‍ എന്നിവരാണ് ഈ നേട്ടമുള്ള മറ്റ് രാജ്യങ്ങള്‍.

തിങ്കളാഴ്ച രാവിലെ 7.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗതയിലാണ് എടിവി റോക്കറ്റ് (അഡ്വാന്‍സ്ഡ് ടെക്‌നോജളിക്കല്‍ വെഹിക്കിള്‍) ഓക്‌സിജന്‍ വലിച്ച് കുതിച്ചത്. ഭൗമാന്തരീക്ഷത്തിന്റെ അതിരുവരെ പോയ റോക്കറ്റ് നിര്‍ദിഷ്ട 110 മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 2016 ഓഗസ്റ്റിലാണ് സ്‌ക്രാംജെറ്റ് എന്‍ജിനും അനുയോജ്യമായ പ്രൊപ്പല്‍ഷനും വികസിപ്പിച്ചത്.

ഇന്ധനം നിറയ്ക്കാനുള്ള ടാങ്കും അത് ജ്വലിപ്പിക്കാനുള്ള ഓക്‌സികാരിയുമുള്‍പ്പെടെ രണ്ട് ടാങ്കുകളാണ് സാധാരണ റോക്കറ്റിലുണ്ടാകുക. എടിവി റോക്കറ്റില്‍ ഹൈഡ്രജനാണ് പ്രധാന ഇന്ധനം. എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവില്‍ നിന്നു വലിച്ചെടുക്കുന്ന ഓക്‌സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിക്കും. അന്തരീക്ഷത്തില്‍ നിന്ന് ശ്വസിക്കുന്ന ഓക്‌സിജന്‍ ഉപയോഗിച്ച് 70 കിലോമീറ്റര്‍ ഉയരത്തില്‍ വരെ എടിവി പറന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.