തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരില്‍ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി സിനിക്ക് പരിക്കേറ്റു.
വഞ്ചിയൂരില്‍ പോസ്റ്റ് ഓഫീസിന് സമീപം പടിഞ്ഞാറെക്കോട്ട ചെമ്പകശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഇന്ന് രാവിലെ ഒമ്പതിനായിരുന്നു സംഭവം.
കൊറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടു. വലത് കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
താന്‍ ആമസോണില്‍ നിന്നാണെന്നും കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും പറഞ്ഞു. സനിയുടെ ഭര്‍ത്താവിന്റെ അച്ഛനായിരുന്നു പാഴ്സല്‍ വാങ്ങാന്‍ വന്നത്. എന്നാല്‍ സിനിക്ക് നേരിട്ട് മാത്രമേ പാര്‍സല്‍ കൊടുക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞു.
തുടര്‍ന്ന് സിനി എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഒടുവില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തെന്നാണ് സിനിയുടെ മൊഴി. എന്‍ആര്‍എച്ച്എമ്മിലാണ് സിനി ജോലി ചെയ്യുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അക്രമി ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. ജോലി സ്ഥലത്തുണ്ടായ എന്തെങ്കിലും തര്‍ക്കമോ, വ്യക്തിപരമായ പ്രശ്‌നങ്ങളോ ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.