നെടുവീര്‍പ്പായി നെവിന്‍; മകന്റെ മരണ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍

നെടുവീര്‍പ്പായി നെവിന്‍; മകന്റെ മരണ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍

കൊച്ചി: ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറിലുള്ള റാവൂസ് സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ മരണ വിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍.

മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശികളായ നെവിന്റെ അച്ഛനും അമ്മയും ഞായറാഴ്ച്ച പ്രാര്‍ഥനകള്‍ക്കായി ആലുവയിലെ പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്. നെവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞതോടെ ആരോഗ്യ പ്രശ്നം നേരിട്ട ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ചത്. കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. പിതാവ് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുമുണ്ട്.

ഡല്‍ഹി ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു നെവിന്‍. സിവില്‍ സര്‍വീസ് കോച്ചിങിനായാണ് ഡല്‍ഹിയില്‍ തന്നെ തുടര്‍ന്നത്.

നെവിന് പുറമേ തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരും ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.