അടിയൊഴുക്ക് അതിരൂക്ഷം: പരിശോധന താല്‍ക്കാലികമായി അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ സംഘം; ഇനിയെന്ത് എന്ന ചോദ്യം ബാക്കി

അടിയൊഴുക്ക് അതിരൂക്ഷം: പരിശോധന താല്‍ക്കാലികമായി അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ സംഘം; ഇനിയെന്ത് എന്ന ചോദ്യം ബാക്കി

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുളള പരിശോധന താല്‍ക്കാലികമായി അവസാനിപ്പിച്ച് പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധന്‍ ഈശ്വര്‍ മാല്‍പെ. ഇതോടെ അര്‍ജുനായുളള തെരച്ചില്‍ 13 ദിവസമായിട്ടും അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

രണ്ട് ദിവസമായി പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും മാല്‍പെയ്ക്ക് ട്രക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് മൂന്ന് തവണയാണ് അദേഹം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാ ദൗത്യത്തിന് വിഘാതമാകുന്നത്.

പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകര ബ്ലേഡ് രണ്ട് തവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയിലുളളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഗംഗാവാലി വുഴയുടെ അടിയൊഴുക്ക് ഭയന്ന് നേവിയുടെ മുങ്ങള്‍ വിദഗ്ധര്‍ വരെ പിന്‍മാറിയ സാഹചര്യത്തിലാണ് പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം സ്ഥലത്തെത്തിയത്.

അതി ശക്തമായ അടിയൊഴുക്കിനിടയിലും ഇന്നലെയും ഇന്നുമായി ഈശ്വര്‍ മാല്‍പെ ആറ് പ്രാവശ്യം മുങ്ങി നേക്കിയങ്കിലും അര്‍ജുന്റെ ലോറി കണ്ടെത്താനായില്ല. ദൗത്യത്തില്‍ നിന്ന് മാല്‍പെ സംഘവും മടങ്ങുന്നതോടെ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാകുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.