തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ അഭിഭാഷകന് നഷ്ട്ടമായത് ഒരു കോടിയോളം രൂപ. സൈബര്‍ തട്ടിപ്പ് കേസുകളില്‍ അടക്കം കോടതികളില്‍ ഹാജരാകുന്ന തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറിനാണ് പണം നഷ്ടമായത്.
ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വമ്പന്‍ ലാഭം കൊയ്യാമെന്ന് അജിത് കുമാറിനെ വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ ജൂണ്‍ 21 മുതല്‍ ഈ മാസം 27 വരെയുള്ള കാലയളവിലാണ് അഭിഭാഷകനെ വളരെ വിദഗ്ധമായി കബളിപ്പിച്ചത്.
ജൂണ്‍ 27 ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്‌സ് അപ്പ് നമ്പറില്‍ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറില്‍ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വന്‍ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. ഷെയര്‍ഖാന്‍ ക്ലബ് 88 എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. പിന്നീട് ബ്ലോക്ക് ടൈഗൈഴ്‌സ് എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പിന്നീട് അജിത് കുമാറിനെ ബന്ധപ്പെട്ടത് മറ്റൊരാളായിരുന്നു. രണ്ട് തവണയായി അഞ്ച് ലക്ഷം രൂപ ഇടാന്‍ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് ശാസ്തമംഗലം അജിത് കുമാര്‍ കൂടുതല്‍ പണം നല്‍കുന്നത്.
ശേഷം പ്രതികളെ ബന്ധപ്പെടാന്‍ കഴിയാതായി. ലാഭം കാണിച്ചതെല്ലാം തട്ടിപ്പാണന്ന് ബോധ്യപ്പെട്ടതോടെ അജിത് കുമാര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.