ചൂരല്‍മല: ''അച്ഛനെയും എടുത്തുകൊണ്ട് ഞാന്‍ കാട്ടിലേക്കോടി, അത്രയേ ചെയ്യാനായുള്ളൂ. അനിയത്തിയെ രക്ഷിക്കാനാക്കായില്ല. കുഞ്ഞുങ്ങള്‍, അവ്ര എന്റെ കണ്‍മുന്നിലൂടെയാണ് ചെളിവെള്ളത്തില്‍ ഒലിച്ചുപോയത്. അവരുടെ നിലവിളി എനിക്കു കേള്‍ക്കാമായിരുന്നു'' - നിമിഷ നേരം കൊണ്ടു ജീവിതം തകര്‍ന്നടിഞ്ഞ ദുരന്ത നിമിഷങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് പ്രസന്ന പറഞ്ഞു. പ്രസന്നയുടെ വീട് അപ്പാടെ കലുതുള്ളി വന്ന ഉരുള്‍ കൊണ്ടുപോയി.
മേപ്പാടിയിലെ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലുള്ളവര്‍ പറയുന്നു. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്യാംപിലുള്ളവരില്‍ നല്ലൊരു പങ്കും.
ജീവിതത്തില്‍ എന്നെങ്കിലും ഈ നടുക്കത്തില്‍ നിന്നു മോചനം കിട്ടുമോയെന്ന സംശയമാണ് ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ പങ്കുവയ്ക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ആരും ഇല്ലാതായ അവസ്ഥ. എണ്‍പതുകളിലെത്തിയ പദ്മാവതി പറഞ്ഞു. പദ്മാവതിക്ക് ഒപ്പം താമസിച്ചിരുന്ന മരുമകളെയാണ് ഉരുള്‍ കൊണ്ടുപോയത്.
നാല് തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പ്രഞ്ജീഷ് പറയുന്നു. 12.40നായിരുന്നു ആദ്യം. പിന്നെ നാല് തവണ ഉരുള്‍ പൊട്ടി. വലിയ ശബ്ദം കേട്ടു. മൂന്നു കുടുംബാംഗങ്ങളെയാണ് പ്രഞ്ജീഷിന് ദുരന്തത്തില്‍ നഷ്ടമായത്. വല്ലാത്ത ആഘാതത്തിലാണ് ദുരന്തത്തില്‍ ജീവന്‍ മാത്രം ബാക്കിയായ മിക്കവരും, പ്രത്യേകിച്ചും കുട്ടികള്‍. അവര്‍ക്ക് ഉറങ്ങാനാവുന്നേയില്ല. കണ്ണടയ്ക്കുമ്പോള്‍ മുന്നില്‍ കുത്തിയൊലിച്ചു വരുന്ന ഉരുള്‍. ചെറിയ മയക്കത്തിനിടയില്‍ പോലും അവര്‍ നിലവിളിയോടെ ഞെട്ടിയുണരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.