കോഴിക്കോട്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ് ആകാന്‍ കോഴിക്കോട് രൂപത. പുനരധിവാസത്തിനായി രൂപതയുടെ സ്ഥലങ്ങള്‍ അര്‍ഹത പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
'ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല' - എന്നാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നത്. അലറി ഇരമ്പി ഉരുളെടുത്ത സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി ആ ബൈബിള്‍ വചനങ്ങളെ അന്വേര്‍ത്ഥമാക്കുകയാണ് കോഴിക്കോട് രൂപത.
ഉണ്ടായത് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളാണ്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് ഉറ്റവരും ഒരായുസില്‍ പടുത്തുയര്‍ത്തിയ മുഴുവന്‍ സമ്പാദ്യവുമാണ്. വയനാടിന്റെ തീരാനഷ്ടത്തില്‍ അവര്‍ക്ക് കൈത്താങ് ആകാന്‍ കോഴിക്കോട് രൂപത ഇന്നലെ തന്നെ സഭാ മക്കളോട് ആവശ്യപ്പെട്ടിരുന്നു.
നിരവധി ജീവന്‍ നഷ്ടപ്പെടുകയും ഭവനങ്ങള്‍ ഇല്ലാതാവുകയും പലരുടേയും ജീവിതം ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും പ്രകൃതി ദുരന്തംമൂലം വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും രൂപതുടെ വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാ പ്രവര്‍ത്തനത്തിന് തുറന്ന് കൊടുക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.
അതോടൊപ്പം സഹായം അര്‍ഹിക്കുന്നവരിലേക്ക് ഇടവക തലത്തിലും സംഘടനാ തലത്തിലും സഹായങ്ങള്‍ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.