വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ തൊടുപുഴയിലെ ഫ്രൂട്ട്‌സ് വാലി കമ്പനി; 10 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്ത് നല്‍കും

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ തൊടുപുഴയിലെ  ഫ്രൂട്ട്‌സ് വാലി കമ്പനി; 10 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്ത് നല്‍കും

തൊടുപുഴ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കൃഷിയിടം നഷ്ട്ടപെട്ട കുടുംബങ്ങള്‍ക്ക് തൊടുപുഴയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പത്ത് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്ത് നല്‍കും. അര്‍ഹതപ്പെട്ടവരുമായി ആശയ വിനിമയം നടത്തി അനുയോജ്യമായ പ്രദേശത്തായിരിക്കും ഭൂമി കൃഷി ചെയ്തു നല്‍കുന്നത്.

എല്ലാം നഷ്ടപെട്ട കുടുംബങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി അവര്‍ക്ക് നല്ല കൃഷിത്തോട്ടം ഒരുക്കി കൊടുക്കുകയാണ് ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലക്ഷ്യം.

ഭൂമി സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ആളുകള്‍ മുന്നോട്ടു വന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അനുയോജ്യവും ഏറ്റവും ആദായകരവുമായ കൃഷികള്‍ ഫ്രൂട്ട്‌സ് വാലി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത് കൂടുതല്‍ കുടുംബങ്ങളെ സംരക്ഷിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനമുണ്ടായാല്‍ എസ്സ്‌റ്റേറ്റുകളില്‍ നിന്നും കൂടുതല്‍ ഭൂമി സ്‌പോണ്‍സര്‍ ചെയ്തു ലഭിക്കാന്‍ സാഹചര്യമുണ്ട്. അപ്രകാരം ഭൂമി ലഭിച്ചാല്‍ കൂടുതല്‍ കുടുംബങ്ങളെ സംരക്ഷിക്കുവാന്‍ സാധിക്കും.

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ശാശ്വത ആശ്വാസം ലഭിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാനായി സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ ഫ്രൂട്‌സ് വാലി തയ്യാറാണ്. ഫ്രൂട്ട്‌സ് വാലി കമ്പനി ചെയര്‍മാന്‍ അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ജോസി കൊച്ചുകുടി, മെമ്പര്‍മാരായ ജോണ്‍ മുണ്ടന്‍കാവില്‍, അഡ്വ. ജെറിന്‍ തോമസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.