പുഴയ്ക്ക് കുറുകെ 190 അടി നീളം: ബെയ്ലി പാലം നാളെ സജ്ജമാകും; രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും

പുഴയ്ക്ക് കുറുകെ 190 അടി നീളം: ബെയ്ലി പാലം നാളെ സജ്ജമാകും; രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും

കല്‍പ്പറ്റ: ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്ലി പാലം നാളെ രാവിലെ സജ്ജമാക്കും. പാലത്തിന്റെ പണി നിലവില്‍ പുരോഗമിക്കുകയാണ്. 190 അടി നീളത്തിലാണ് പുഴയ്ക്ക് കുറുകെ പാലം പണിയുന്നത്. 10 അടി വലിപ്പമുള്ള ഗര്‍ഡറുകള്‍ ഉപയോഗിച്ച് സൈന്യത്തിന്റെ എഞ്ചിനിയര്‍ വിഭാഗമാണ് പാലം നിര്‍മിക്കുന്നത്.

നിലവില്‍ പുഴയുടെ പകുതിയോളം ദൂരം പൂര്‍ത്തിയാക്കിയ പാലം നാളെ രാവിലെയോടെ തയാറാകുമെന്നാണ് കരുതുന്നത്. പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് എളുപ്പത്തില്‍ എത്താനാകും. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങി കിടക്കുന്നവരെ വേഗത്തില്‍ രക്ഷാപ്പെടുത്താന്‍ സാധിക്കും.

നിലവില്‍ പുഴയുടെ മറുവശത്ത് നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ ഉള്‍പ്പടെ വടം ഉപയോഗിച്ചാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.