ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലെത്തിച്ച് മൃതദേഹങ്ങള്‍ക്കായി നാളെ മുതല്‍ പരിശോധന; തെര്‍മല്‍ സ്‌കാനിങും നടത്തും

ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലെത്തിച്ച്  മൃതദേഹങ്ങള്‍ക്കായി നാളെ മുതല്‍ പരിശോധന;  തെര്‍മല്‍ സ്‌കാനിങും നടത്തും

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത മേഖലയില്‍ കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രോണ്‍ എത്തിക്കാന്‍ തീരുമാനം. മണ്ണിനിടയില്‍ കിടക്കുന്ന ശരീരങ്ങള്‍ കണ്ടെടുക്കുന്നതിന് നാളെ മുതല്‍ ഈ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡ്രോണ്‍ പരിശോധനയ്ക്ക് പുറമേ തെര്‍മല്‍ സ്‌കാനിങും നടത്തും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ സംഘത്തിന്റെ സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. അദേഹത്തിന്റെ നേതൃത്വത്തിലാകും മണ്ണിനടയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കുക.

ഷിരൂരിലും അദേഹത്തിന്റെ ഈ നേതൃത്വത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഉരുള്‍പൊട്ടിയ പ്രദേശത്തെ ഏരിയ മാപ്പിങും തയ്യാറാക്കുന്നുണ്ട്.

സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍ പാറകളും മണ്ണും അടിഞ്ഞു കൂടിയതും രക്ഷാ പ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിലാണ് ഡ്രോണിന്റെയും മറ്റ് ന്യൂതന സാങ്കേതിക വിദ്യകളുടേയും സഹായം തേടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.