അമ്മമാരുടെ നേതൃത്വം കരുതലും കരുത്തുമുള്ള ശുശ്രൂഷയാകണം: മാര്‍ റാഫേല്‍ തട്ടില്‍

അമ്മമാരുടെ നേതൃത്വം കരുതലും കരുത്തുമുള്ള ശുശ്രൂഷയാകണം: മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: അമ്മമാരുടെ നേതൃത്വം കരുതലും കരുത്തുമുള്ള ശുശ്രൂഷയാകണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ മാതൃ വേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പം തന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടും കൂടി പ്രവര്‍ത്തിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

മാതൃ വേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തില്‍ ബിഷപ്പ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപ ജോര്‍ജ് 'സ്ത്രീശാക്തീകരണം' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ രൂപതകള്‍ക്ക് റിയാദ് മാതൃവേദി സ്‌പോണ്‍സര്‍ ചെയ്ത വീല്‍ ചെയറുകള്‍ ആതുര ശുശ്രൂഷയ്ക്കായി വിതരണം ചെയ്തു.

മികച്ച രൂപതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡും 'വചനമുത്തുകള്‍' മത്സരത്തില്‍ വിജയികളായവര്‍ക്ക് മെമെന്റോയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സി. ജീസാ സി.എം.സി, സൗമ്യ സേവിയര്‍, ഗ്രേസി ജേക്കബ്, ഡിംപിൾ ജോസ്, മഞ്ജു ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തില്‍ സീറോ മലബാർ സഭയ്ക്ക് ലേകമെമ്പാടുമുള്ള രൂപതകളിൽ നിന്നുമായി 155 പ്രതിനിധികള്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.