മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്

ദുബൈ : കെ.ടി. അബ്ദുറബ്ബിന് ഡോക്ടറേറ്റ്. യുഎഇയിലെ കേരളീയ സമൂഹത്തിലെ മലയാള പത്രങ്ങളെയും പ്രവാസി സ്വരങ്ങളെയും കുറിച്ചുള്ള സമഗ്ര പഠനത്തിനാണ് ബനസ്ഥലി യൂണിവേഴ്‌സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിനു കീഴിലുള്ള ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത് . പ്രൊഫസ്സർ ഉമങ് ഗുപ്‌തയുടെ കീഴിലായിരുന്നു ഗവേഷണം.

കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി യു.എ.ഇ യിലെ മാധ്യമ രംഗത് സജീവമാണ് . ഗൾഫിലെ ആദ്യ മലയാളം റേഡിയോക്ക് തുടക്കമിട്ട അബ്ദുറബ്ബ് ഖലീജ് ടൈംസ്, ഗൾഫ് ടുഡേ എന്നീ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഗൾഫിൽ നിന്നുള്ള ആദ്യ മലയാള പത്രമായ മലയാളം ന്യൂസിൻറെ യു.എ. ഇ മാനേജിങ് എഡിറ്ററായിരുന്നു. എട്ടു വർഷത്തോളം അറബ് ന്യൂസ് ഇംഗ്ലീഷ് പത്രത്തിന്റെ യുഎ ഇ എഡിറ്ററും. 'സലാം ഫുട്ബോൾ', 'യാദോം ക സഫർ' എന്നീ പുസ്തകങ്ങളുടെ എഡിറ്ററാണ്.
ഇപ്പോൾ ലാർസൺ & ട്രൂബ്രോയുടെ മദ്ധ്യ പൂർവദേശത്തെ മീഡിയ റിലേഷൻ മേധാവിയാണ്.

മലയാള ദിനപത്രങ്ങൾക്ക് പുറമെ അന്താരാഷ്ട്ര അക്കാഡമിക് ജേർണലുകളിൽ ഗവേഷണ ലേഖനങ്ങളും എഴുതാറുണ്ട്. ജൂൺ മാസത്തിൽ നേപ്പാളിലെ കാത്മണ്ഡുവിൽ നടന്ന ഇൻഡോ ഗ്ലോബൽ മൾടിഡിസിപ്ലിനറി കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിന് ബെസ്റ്റ് പ്രസന്റേഷൻ അവാർഡ് ലഭിച്ചിരുന്നു.

ഡോ. സറീന മൂർക്കനാണ് ഭാര്യ. മക്കൾ നിഹ (കാനഡ) ഫൈഹ (അമേരിക്കൻ യൂണിവേഴ്സിറ്റി ഷാർജ). ചേന്ദമംഗലൂരിലെ പരേതനായ കെ.ടി. സി റഹിമിൻറെയും ഇയ്യാത്തുമ്മയുടെയും പുത്രനാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.