നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ താരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍

നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ താരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍

പാരിസ്: ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷ താരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. 9.784 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സ് ഈ നേട്ടം ഭദ്രമാക്കിയത്. ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോക ചാമ്പ്യൻ പിറന്നത്. ലൈൽസിന്റെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്.

ജമൈക്കയുടെ കിഷെയ്ന്‍ തോംസൺ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും നേടി. തോംസണ്‍ 9.79 സെക്കന്റ് സമയം കൊണ്ട് കുതിച്ചെത്തിയപ്പോൾ 9.81 സെക്കന്റില്‍ ഫ്രഡ് കെര്‍ലി ഫിനിഷ് ചെയ്തു. 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കിഷെയ്ന്‍ തോംസണെ നോഹ പിന്നിലാക്കിയത്.

നോഹ ലൈൽസിന്റെ കരിയറിലെ സുവർണ ദിനങ്ങളാണ് പാരീസിൽ കുറിച്ചത്. കഴിഞ്ഞ മാസം 9.81 സെക്കൻഡിന് നൂറുമീറ്റർ ലൈൽസ് ഓടിയെത്തിയിരുന്നു. 200 മീറ്ററിൽ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിലെ ചാമ്പ്യൻ ലമോന്റ് മാഴ്‌സെൽ ജേക്കബ്‌സിന് (9.85) അഞ്ചാമതായി ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.