ദൈവവിളികളാൽ സമൃദ്ധമായി പാപുവ ന്യു ഗിനിയ; ഫലം കാണുന്നത് മിഷണറിമാരുടെ പ്രവർത്തനം

ദൈവവിളികളാൽ സമൃദ്ധമായി പാപുവ ന്യു ഗിനിയ; ഫലം കാണുന്നത് മിഷണറിമാരുടെ പ്രവർത്തനം

പോർട്ട് മോറെസ്ബി: ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയിൽ വർഷന്തോറും ദൈവവിളികൾ വർധിച്ച് വരുന്നതായി റിപ്പോർട്ട്. രാജ്യത്തെ സെമിനാരികളിൽ വിദ്യാർഥികളുടെ വർധനയുണ്ടായതായി പ്രേഷിത വാർത്താ ഏജൻസിയായ ഫിഡെസിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ചെറിയ സെമിനാരികളും രണ്ട് പ്രിപ്പറേറ്ററി സെമിനാരികളും നാല് മേജർ സെമിനാരികളുമാണ് രാജ്യത്തുള്ളത്. ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ പരിശീലന വർഷം നാല് പ്രധാന സെമിനാരികളിൽ രണ്ടെണ്ണത്തിൽ രാജ്യത്തെ മിക്കവാറും എല്ലാ രൂപതകളിൽ നിന്നും വൈദിക വിദ്യാർഥികളുണ്ടായിരിന്നു.

159 വൈദിക വിദ്യാർഥികളാണ് മേജർ സെമിനാരികളിൽ പഠനം നടത്തുന്നത്. 2021- 2022 കാലയളവിൽ എഴുപത് വൈദിക വിദ്യാർഥികളാണ് പഠനം നടത്തിയിരുന്നത്. നഗരങ്ങൾക്ക് പുറമേ ഗ്രാമങ്ങളിലും സുവിശേഷം പ്രഘോഷിക്കുന്ന മിഷണറിമാരുടെ പ്രവർത്തനത്തിന്റെ ഫലമാണ് ദൈവവിളിയുടെ വളർച്ചക്ക് പിന്നിലെന്ന് സഭാ നേതൃത്വം പറയുന്നു. നിരവധി കുട്ടികളുള്ള കുടുംബങ്ങളിൽ നിന്നാണ് വൈദിക വിദ്യാർഥികൾ കടന്ന് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം സെപ്റ്റംബർ ആറാം തീയതി ഫ്രാൻസിസ് മാർപാപ്പ പാപുവ ന്യൂഗിനിയ സന്ദർശിക്കും. പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കുന്ന പാപ്പാ ഒമ്പതാം തിയതി വരെ അവിടെ ചിലവഴിക്കും. ജനസംഖ്യയുടെ 32 ശതമാനത്തോളമാണ് പാപുവ ന്യൂ​ഗിനിയയിലെ ക്രൈസ്തവർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.