ദുബായ്: ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റർ സന്ദർശിച്ചു. ഹോപ് പ്രോബിന്റെ ചൊവ്വാ ഭ്രമണപഥ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി.

'പ്രധാനപ്പെട്ടതായ ഒരു ദൗത്യത്തിനായി രാജ്യത്തെ യുവത്വം കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനമുണ്ടെന്ന്' ഹംദാന്‍ പിന്നീട് ട്വീറ്റ് ചെയ്യ്തു. അറബ് ജനതയുടെ പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും നേട്ടത്തിന്റെയും സന്ദേശമാണ് ഹോപ് പ്രോബ്. 50 വർഷം രൂപീകൃതമായ യുഎഇ, ചൊവ്വയിലെത്തുന്ന അഞ്ചാമത് രാജ്യമാകാന്‍ പോകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.