പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും; ദുരന്ത ബാധിത മേഖലയില്‍ മൂന്നു മണിക്കൂറോളം ചെലവഴിക്കും

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും; ദുരന്ത ബാധിത മേഖലയില്‍  മൂന്നു മണിക്കൂറോളം ചെലവഴിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ഒദ്യോഗിക അറിയിപ്പ്. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലേക്ക് പോകും.

കല്‍പ്പറ്റയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കും. ദുരന്ത പ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലയില്‍ ചെലവഴിക്കും. വൈകുന്നേരം 3.45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.

സന്ദര്‍ശനം കണക്കിലെടുത്ത് സംസ്ഥാന പൊലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചമതലയുള്ള എസ്പിജി പരിശോധന നടത്തി വരികയാണ്. സന്ദര്‍ശനത്തില്‍ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരുമെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.