25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; 2500 പ്രതിനിധികള്‍ക്ക് സിനിമ കാണാന്‍ അവസരം

25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; 2500 പ്രതിനിധികള്‍ക്ക് സിനിമ കാണാന്‍ അവസരം

തിരുവനന്തപുരം: 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം. കോവിഡ് കാലത്തെ ഉത്സവത്തിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി തിരി തെളിക്കും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. 2500 പ്രതിനിധികള്‍ക്കാണ് സിനിമ കാണാന്‍ അവസരമുള്ളത്. രജത ജൂബിലി നിറവിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള.

ഇത്തവണ ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായ ഫ്രഞ്ച് സംവിധായകന്‍ ഷീന്‍ലുക് ഗൊദാര്‍ദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ഫെബ്രുവരി 17 മുതല്‍ 21 വരെ കൊച്ചിയും 23 മുതല്‍ 27 വരെ തലശ്ശേരിയും മാര്‍ച്ച്‌ ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാടും ഐഎഫ്‌എഫ്കെയ്ക്ക് വേദിയാകും.

മത്സര വിഭാഗത്തിലേത് ഉള്‍പ്പടെ 18 ചിത്രങ്ങളാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പാസ് വിതരണം. റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും തീയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.