അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ 130 മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം

അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ 130 മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം

മിസിസിപ്പി: അമേരിക്കയിലെ ലൂസിയാനയിലെ മിസിസിപ്പി നദിയിലൂടെ നടത്തുന്ന 130 മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ഓഗസ്റ്റ് 14ന് ആരംഭിക്കും. മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ 15 ന് അവസാനിക്കുന്ന പ്രദിക്ഷണിത്തിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ പങ്കെടുക്കും. 14 അടി ഉയരമുള്ള വലിയ അരുളിക്കയാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ഉപയോഗിക്കുക. കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡിന്റെയും ദിവ്യകാരുണ്യ പുനരുജ്ജീവിന യജ്ഞത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ദിവ്യകാരുണ്യ പ്രദിക്ഷിണം നടക്കുക.

17 അടി ഉയരമുള്ള ക്രൂശിത രൂപവുമായി നീങ്ങുന്ന ബോട്ട് ഏറ്റവും മുമ്പിൽ അണി നിരക്കും. തുടർന്ന് ദിവ്യകാരുണ്യ നാഥന്റെ ആഗമനം അറിയിച്ചുകൊണ്ട് മണികൾ മുഴക്കുന്ന ബോട്ടുകൾ കടന്നു വരും. ബോട്ടിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യ ഈശോയെ കുറഞ്ഞത് 14 വള്ളങ്ങളെങ്കിലും അനുഗമിക്കും.

ചരിത്രപരവും മതപരവുമായി ഏറെ പ്രാധാന്യമുള്ള ഈ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുവാൻ ലൂസിയാനാ ഗവർണറും പ്രാദേശിക മേയർമാരും എത്തിച്ചേരും. വിശ്വാസത്തിന്റെ അസാധാരണമായ പരസ്യ പ്രഖ്യാപനമാണ് ഈ ദിവ്യകാരുണ്യ പ്രദക്ഷിണമെന്ന് ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ് ഗ്രിഗറി അയ്മണ്ട് പറഞ്ഞു. പ്രദക്ഷിണം കടന്ന് പോകുന്ന വഴിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പ്രാർത്ഥനയും പ്രഭാഷണങ്ങളും കുമ്പസാരത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

നമ്മുടെ ദിവ്യകാരുണ്യമായ കർത്താവിനെ പങ്കുവെക്കാനുള്ള ദൗത്യത്തിനായി ബിഷപ്പുമാർ അയയ്ക്കുകയാണെന്നും ഈ വർഷത്തെ പത്താം വാർഷിക ഘോഷയാത്ര ലൂസിയാന സംസ്ഥാനത്തെയും അനുഗ്രഹിച്ചുകൊണ്ട് മിസിസിപ്പി നദിയിലൂടെ നീങ്ങുമെന്നും സംഘാടകരിൽ ഒരാളായ ഫാ. ജോഷ് ജോൺസൺ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.