പാലക്കാട്: വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ ഇന്ന് രാവിലെയുണ്ടായ പ്രകമ്പനം പാലക്കാട് ജില്ലയിലും അനുഭവപ്പെട്ടതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയില്‍ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഒറ്റപ്പാലം നഗരസഭയിലെ ലക്കിടി, പനമണ്ണ, വീട്ടാപ്പാറ എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു.
കോതക്കുറുശി, വാണിയങ്കുളം, പനയൂര്‍ തുടങ്ങിയ മേഖലകള്‍ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാല്‍ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല. ആദ്യം എന്താണ് സംഭവിക്കുന്നത് മനസിലായില്ല.
തുടര്‍ന്ന് മാധ്യമങ്ങളില്‍ കൂടി വയനാട്ടിലെ പ്രകമ്പന വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടര്‍ച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാലക്കാട് നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
മലപ്പുറം എടപ്പാളില്‍ നിന്നും സമാനമായ ശബ്ദങ്ങള്‍ കേട്ടതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തൃശൂര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന എടപ്പാള്‍ ഭാഗത്താണ് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നത്. രാവിലെ 10.30 ഓടെയാണ് സംഭവം. വീടിന് മുകളില്‍ എന്തോ പതിക്കുന്നതായുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.