കൊച്ചി: പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന വ്യപകമായി നടത്തിയ സമരത്തില്‍ പലയിടത്തും സംഘര്‍ഷം.
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തി. തുടര്‍ന്ന് സിവില്‍ പൊലീസ് പട്ടികയിലുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. ഒരു വര്‍ഷത്തേക്ക് മാത്രം പുറത്തിറക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ മാരുടെ റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ടാണ് റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം. ഇവര്‍ക്ക് പിന്നാലെയാണ് മറ്റ് ലിസ്റ്റുകളിലുള്ളവരും സെക്രട്ടറിയേറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിക്ഷേധിച്ചു.
എറണാകുളം കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.
കാലടി സര്‍വകാലശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് നീക്കാന്‍ ശ്രമിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ പിന്നീട് പൊലീസ് വാഹനം തടഞ്ഞു. ഇതോടെ പൊലീസ് ലാത്തി വീശി. കോഴിക്കോട് കളക്ടറേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചും സംഘര്‍ഷത്തിനിടയാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.