'കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ട്; സംസ്ഥാനത്തിന്റെ മെമ്മോറാണ്ടം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യും': പ്രധാനമന്ത്രി

 'കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ട്; സംസ്ഥാനത്തിന്റെ മെമ്മോറാണ്ടം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യും': പ്രധാനമന്ത്രി

കൽപ്പറ്റ: വയനാട്ടിൽ ദുരിത ബാധിതർക്കൊപ്പം നിൽക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കേരളം വിശദമായ മെമ്മോറാണ്ടം നൽകണമെന്നും പ്രധാന മന്ത്രി പറഞ്ഞു.

താൻ പല വിഷമങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. തനിക്ക് അവരുടെ അവസ്ഥ മനസിലാകും. ദുരന്തബാധിതർ ഒറ്റയ്‌ക്കല്ല. കേന്ദ്രം കേരളത്തിനൊപ്പമാണ്. പുനരധിവാസം ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും നൽകും.നൂറ് കണക്കിനാളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും. നാശനഷ്‌ടങ്ങളെ സംബന്ധിച്ച് കേരളം വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണം. എത്ര വീടുകൾ തകർന്നു, എത്രയൊക്കെ പേരെ ദുരന്തം ബാധിച്ചു എന്നൊക്കെ മെമ്മോറാണ്ടത്തിൽ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ മെമ്മോറാണ്ടം ലഭിക്കുന്നതിനമനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

വയനാട് കളക്ടറേറ്റിൽ അരമണിക്കൂറോളം നീണ്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്ത്രി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഡിജിറ്റൽ പ്രസന്റേഷൻ ആയിരുന്നു പ്രധാന മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. വൈകിട്ടോടെ പ്രധാനമന്ത്രി ‍ഡൽഹിക്ക് മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.