ചൈനയും ഷാംഗ്‌ഹൈ മാതാവിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

ചൈനയും ഷാംഗ്‌ഹൈ മാതാവിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ചൈനയും ഷാംഗ്‌ഹൈയിലുള്ള ക്രിസ്ത്യാനികളുടെ മറിയത്തിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ജസ്യൂട്ട് ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഫാ. പെദ്രോ ചിയയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തിലാണ് പാപ്പ ആ​ഗ്രഹം പ്രകടിപ്പിച്ചത്. രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദര്‍ശിക്കാനും താന്‍ ആഗ്രഹിക്കുന്നെന്നും പാപ്പ പറഞ്ഞു.

” ചൈനീസ് ജനത തീർച്ചയായും വിശ്വസ്തരായ ഒരു ജനതയാണ്. അവർ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തരായി തുടരുന്നു. ചൈനീസ് ജനത ഒരു മഹത്തായ പൈതൃകം പിന്തുടരുന്നവരാണ്. ഈ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത് കൈമാറുകയും ചെയ്യുക. ആത്മീയ പ്രവൃത്തനങ്ങളിലൂടെ ദൈവത്തിലേക്കുള്ള വഴി കാണിക്കുക” - പാപ്പ പറഞ്ഞു

അനുരഞ്ജനത്തിന്റെയും നീതിയുടെയും ദൗത്യത്തില്‍ പാവങ്ങളോടൊപ്പം നടക്കുക. പ്രതീക്ഷകള്‍ നിറഞ്ഞ ഭാവി സൃഷ്ടിക്കുന്നതില്‍ യുവജനങ്ങളെ അനുഗമിക്കുകയും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുകയും ചെയ്യണമെന്നും പാപ്പ പറഞ്ഞു. ചൈനീസ് ജനതയെ പാപ്പ അനുഗ്രഹിക്കുകയും ഷാങ്ഹായിലെ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.