സംസ്ഥാനത്ത് തോക്ക് ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 56 കേസുകള്‍

സംസ്ഥാനത്ത് തോക്ക് ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 56 കേസുകള്‍

കൊച്ചി: സംസ്ഥാനത്ത് തോക്ക് ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേരാണ് വെടിയേറ്റ് മരിച്ചത്. കേരള പൊലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2023 ല്‍ ഇത് 121 ആയിരുന്നു. 2022 ല്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സഹപാഠികളെ ആയുധം കൊണ്ട് മര്‍ദിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തത്. ജൂലൈ 27 ന് തിരുവനന്തപുരത്ത് ഒരു സ്ത്രീയെ വെടിവച്ച വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 2021 ല്‍ ഇത്തരത്തിലുള്ള അഞ്ച് ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

4000 മുതല്‍ 13,000 വരെയാണ് ഒരു എയര്‍ഗണിന്റെ വില. 20 ജൂളില്‍ കൂടുതല്‍ ആവശ്യമുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. പഞ്ച എന്നറിയപ്പെട്ടുന്ന നാടന്‍ തോക്കുകള്‍ ബിഹാറില്‍ നിന്നാണ് വരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു.

സ്പോര്‍ട്സിനും സ്വയം പ്രതിരോധത്തിനുമായി സാധാരണയായി ഉപയോഗിക്കുന്ന എയര്‍ഗണ്‍ എളുപ്പത്തില്‍ വാങ്ങാവുന്നതും ലൈസന്‍സ് ആവശ്യമില്ലാത്തതും ആണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ പ്രധാനമായും എയര്‍ഗണ്‍ ഉപയോഗിക്കുന്നതിന്റെ കാരണമിതാണ്. മിക്ക എയര്‍ഗണുകളുടേയും വില്‍പ്പന ഓണ്‍ലൈനായാണ്. ഇത് തോക്ക് ഉടമകളെ കണ്ടെത്താന്‍ വളരെ പ്രയാസമുണ്ടാക്കുന്നതായും പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.