ടീമിലുളള വിശ്വാസം; അതല്ലേ എല്ലാം; വിജയ വഴിയില്‍ തിരിച്ചെത്തി ചെന്നൈ

ടീമിലുളള വിശ്വാസം; അതല്ലേ എല്ലാം; വിജയ വഴിയില്‍ തിരിച്ചെത്തി ചെന്നൈ

ചെന്നൈ സൂപ്പർ കിങ്‌സിനെ ഐ. പി.ൽ. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും സ്ഥിരതയാർന്ന ടീം ആക്കി മാറ്റുന്ന ഒന്ന് രണ്ടു കാരണങ്ങൾ പലപ്പോഴും നാം ശ്രദ്ധിക്കാറുള്ളത് , അവരുടെ ടീം സെലക്ഷനിലുള്ള അവരുടെ സ്ഥിരതയാണ് . അവര് ആരെയെങ്കിലും വിശ്വാസമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരു മത്സരം കഴിഞ്ഞു മറ്റൊരാൾ , അതു കഴിഞ്ഞു വീണ്ടും വേറൊരാൾ അങ്ങനെ ഒരുപാട് ചെയിഞ്ചസ് വരുത്താത്ത ഒരു ടീമാണ് പൊതുവെ ചെന്നൈ സൂപ്പർ കിങ്‌സ് . മുംബൈ ഇന്ത്യൻസ് ഏതാണ്ട് അതുപോലെതന്നെയാണ് . പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സ് തുടർച്ചയായ ഒരു നാലു മത്സരങ്ങൾ പോലും കാര്യമായ നേട്ടം ഉണ്ടാക്കാതെ എന്നാൽ ആ മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷവും അവരുടെ ടീമിൽ മാറ്റം വരുത്തിയില്ല എന്നുള്ളത് ഒരു പക്ഷെ ആ ടീമിന്റെ ഒരു കൾച്ചർ അഥവാ ഒരു ട്രഡീഷൻ കാണിക്കുന്നതാണ് . ആ വിശ്വാസം കാത്തുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് ശക്തമായി തിരിച്ചുവന്നിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

കിങ്‌സ് ഇലവൻ പഞ്ചാബ് പതിവുപോലെ അവരുടെ ഓപ്പണിങ്ങിൽ അഞ്ചു ഇന്നിംഗ്‌സുകളിൽ മൂന്ന് എണ്ണത്തിലും 50 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് , ശക്തമായ തുടക്കം, പക്ഷെ അത് കഴിഞ്ഞു എവിടെയോ അവർക്കു ഒന്ന് ആക്സിലറേറ്റ് ചെയ്യേണ്ട സമയത്തു ഒരു പൊള്ളാർഡോ അല്ലെങ്കിൽ ഒരു ആന്ദ്രേ റസ്സലോ അല്ലെങ്കിൽ സ്റ്റോയ്‌സ് അത്തരത്തിലുള്ള താരങ്ങൾ ഇല്ലാത്തതിൻറെ ഒരു കുറവ് ആ ഒരു സ്ലോഗിലോ അല്ലെങ്കിൽ ഒരു പക്ഷെ പവർപ്ലേ കഴിഞ്ഞു 114 നു 2 എന്ന സ്ഥിതിയിൽനിന്നും അവർക്കു അൽപംകൂടി ആക്സിലറേറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി . കെ എൽ രാഹുൽ ഏതാണ്ട് 40 പന്തു കളിച്ചിട്ടാണ് 60 റൺ എത്തിയിരിക്കുന്നത് , അദ്ദേഹത്തിനും തുടർച്ചയായി ഇടയിൽ വിക്കറ്റുകൾ പോയത് അദ്ദേഹത്തിന്റെ താളം നഷ്ടപ്പെടുത്തി , ഒപ്പം ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഫീൽഡിങ് മെച്ചപ്പെടുത്തി അതിനോടൊപ്പം തന്നെ അവരുടെ പരിചയ സമ്പന്നരായ ബൗളേഴ്‌സ് എല്ലാവരും തന്നെ വളരെ കൃത്യതയോടെ പന്തു എറിഞ്ഞു എന്ന് പറയേണ്ടിയിരിക്കുന്നു . കൃത്യതയോടെ എന്ന് പറയുമ്പോൾ ഒരു പ്ലാനിനു അനുസരിച്ചു എറിയാൻ ഉള്ള ഒരു ശ്രമം അവരുടെ ഭാഗത്തു നിന്ന് ഉണ്ടായി എന്നത് വ്യക്തമാണ്. 

തുടർച്ചയായി മുന്ന് മത്സരങ്ങൾ തോൽക്കുമ്പോൾ അവരുടെ അപ്പ്രോച്ചിൽ മാറ്റം വരുത്തുന്നു. പക്ഷെ അവരുടെ ടീമിൽ മാറ്റം വരുത്തില്ല എന്നേ പറയാൻ സാധിക്കുകയുള്ളൂ . പക്ഷെ അപ്പ്രോച്ചിൽ ഈ കളിയെ സമീപിക്കുന്ന കാര്യത്തിൽ ധോണി ഒരു ഇന്റർവ്യൂവിൽ സൂചിപ്പിച്ചതു പോലെ തന്നെ അവസാനത്തേക്കു കാര്യങ്ങൾ വയ്ക്കാതെ തുടക്കത്തിലേ തന്നെ ആ ഒരു ഇന്റെൻറ് ഓടുകൂടി കളിക്കുക എന്നുള്ളത് അക്ഷരം പ്രതി അനുസരിച്ച രണ്ടു ഓപ്പണേഴ്‌സ് , അതില് അങ്ങനെ കളിയ്ക്കാൻ സാധിക്കുന്ന അല്ലെങ്കിൽ ഒരു ടീമിനെ ഭയപ്പെടുത്തുന്ന രീതിയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു താരം ഷെയിൻ വാട്സൺ ആണ് . പലരും ഒരു ഡെത്ത് ഓവേഴ്സിൽ അത്തരത്തിൽ കൂറ്റൻ അടികളുമായി വരുമെങ്കിലും ന്യൂ ബോളിൽ ഇത്ര മനോഹരമായിട്ടു അടിക്കാൻ സാധിക്കുന്ന ഷെയിൻ വാട്സൺ, കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ തന്നെ അദ്ദേഹം ഒരു ഭയത്തോടുകൂടി കളിക്കുന്ന പോലെ തോന്നിയിരുന്നു . പക്ഷെ അദ്ദേഹത്തിന് സ്വതത്രമായി കളിയ്ക്കാനും അദ്ദേഹത്തിലുള വിശ്വാസം ഞങ്ങൾക്കുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരിക്കണം ചെന്നൈ മാനേജ്മെന്റ് അദ്ദേഹത്തെ വിട്ടിട്ടുണ്ടാവുക . അതുകൊണ്ടായിരിക്കണം അദ്ദേഹം 50 റൺസ് നേടിയപ്പോൾ ഡഗ് ഔട്ട് മുഴുവൻ വലിയ സന്തോഷത്തിൽ അദ്ദേഹത്തിന്റെ ഒരു വിജയം ആസ്വദിച്ചതും ഒരു പക്ഷെ അദ്ദേഹം എത്രത്തോളം ആ ഒരു ഡഗ് ഔട്ടിനുള്ളിൽ പോപ്പുലർ ആണെന്നും കാണിക്കുന്നതാണ്. അദ്ദേഹം പോപ്പുലർ ആകാൻ മറ്റൊരു കാരണം അദ്ദേഹം അടിക്കുന്ന മത്സരങ്ങൾ ഒക്കെ ചെന്നൈക്ക് അനായാസം ജയിക്കാമെന്നുള്ളതു കൊണ്ട് തന്നെയാണ് . എനിക്ക് തോന്നുന്നു ആദ്യ ആറു ഓവറുകളിൽ ഷെയിൻ വാട്സണും ഫാഫ് ഡുപ്ളെസിയും കാണിച്ച ആ ഒരു ഇന്റെൻറ് ആണ് ഒരു പക്ഷെ പിന്നീട് ആ ഒരു മുന്നോട്ടുള്ള ഒരു അനായാസ വിജയത്തിന് കളമൊരുക്കിയത് എന്ന് പറയുന്നതിൽ തെറ്റില്ല . പക്ഷെ അതിനുമുൻപ് ആ മിഡ്‌ഡിൽ ഓവേഴ്സിൽ സ്ലോഗ് തുടങ്ങുന്നതിനു തൊട്ടു മുൻപ് 12 ,13 ,14 ആ ഓവറുകളിൽ ഒക്കെ തന്നെ നല്ല രീതിയിൽ വളരെ നിയന്ത്രണത്തോടുകൂടി പന്തു എറിഞ്ഞ ചെന്നൈ ബൗളേഴ്‌സ് ഒരു വലിയ ടോട്ടൽ , പതിനഞ്ചോ അല്ലെങ്കിൽ ഇരുപതോ റൺസ് ഷോർട്ട് ആയിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബ് എന്ന് പറയാതെ വയ്യ. കാരണം അവർക്കു വിക്കറ്റുകൾ നഷ്ടപെട്ടിട്ടുണ്ടായിരുന്നില്ല . തീർച്ചയായിട്ടും മത്സരത്തിലേക്ക് തിരിച്ചു വരാമായിരുന്നു. ഈ രണ്ടു കാര്യങ്ങളാണെന്നു തോന്നുന്നു എന്ന് ചെന്നൈക്ക് അവരുടെ രണ്ടാമത്തെ വിജയം നേടിക്കൊടുത്തത്. 

( മുന്‍ രജ്ഞി ക്യാപ്റ്റന്‍ സോണി ചെറുവത്തൂ‍ർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.