ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ജനത കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്നതിനിടെ ലണ്ടനിൽ വീണ്ടും ആക്രമണം. കത്തിയുപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 34 കാരിക്കും 11 വയസുള്ള പെൺകുട്ടിക്കും പരിക്കേറ്റു. ലണ്ടനിലെ ലെസിസ്റ്റർ സ്ക്വയറിലായിരുന്നു കത്തിക്കുത്ത് നടന്നത്. സംഭവത്തിൽ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 
പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമിച്ചത് കുടിയേറ്റ പൗരനാണോയെന്ന കാര്യവും വ്യക്തമല്ല. ജൂലായ് 29-ന് ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ നൃത്ത പരിപാടിക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കുത്തേറ്റ് മരിച്ചിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റ വിരുദ്ധ കലാപം ആരംഭിച്ചത്.
അതേ സമയം മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നാണ് യു.കെ. 1.8 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇപ്പോഴുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് അതീവ ജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടണിലെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
യു.കെയില്‍ താമസിക്കുന്ന മലയാളികളോട് ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും പ്രതിഷേധക്കാരോട് വാഗ്വാദത്തിന് മുതിരരുതെന്നും മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്ക് ഇടയില്‍ പെട്ടാല്‍ പെട്ടെന്നു സുരക്ഷിത സ്ഥാനത്തേക്കു മാറണം. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കരുത്. ആക്രമണങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.