മസ്‌കറ്റ് : ഓമനിലെ തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുന്നതിന്റെ ഭാഗമായി 13 ജോലികളിലേക്ക് കൂടി വിസ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. അടുത്ത മാസം ഒന്നാം തീയതി മുതൽ ആറ് മാസത്തേക്ക് ഇപ്രകാരമുള്ള ജോലികൾക്കുള്ള താൽക്കാലിക വിസ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
നിർമ്മാണ മേഖല ഉൾപ്പെടെയുള്ള പല തൊഴിലുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. നിർമ്മാണ തൊഴിലാളികൾ, വെയിറ്റർ, ഇലെക്ട്രീഷൻ, ബാർബർ, പാചകക്കാർ, ചുമട്ട് തൊഴിലാളികൾ , ശുചീകരണ തൊഴിലാളികൾ , ഇഷ്ഠിക പണിക്കാർ , സ്റ്റീൽ ഫിക്സർമാർ , തയ്യൽക്കാർ, പെയിന്റർമാർ തുടങ്ങിയ ജോലികളിൽ ഒമാനി തൊഴിലാളികൾക്ക് മുൻഗണന കൊടുക്കാനാണ് വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിയത്. പ്രവാസികളായ തൊഴിലാളികൾക്ക് ഇത് തിരിച്ചടിയാകും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.