ബ്രിസ്‌ബെയ്ന്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍

ബ്രിസ്‌ബെയ്ന്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 6.15 ന് കൊടിയേറ്റോടു കൂടി ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും.

നാളെ (ഞായറാഴ്ച) രാവിലെ പ്രഭാത നമസ്‌കാരത്തോടും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടും കൂടി പെരുന്നാളിന്റെ പ്രധാന ദിവസത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് റാസ, പ്രസംഗം, ആശിര്‍വാദം, ലേലം, ചെണ്ടമേളം, നേര്‍ച്ച സദ്യ എന്നിവ നടക്കും. തുടര്‍ന്ന് കൊടിയിറക്കോടു കൂടി ഉച്ചയ്ക്ക് രണ്ടിന് ചടങ്ങുകള്‍ അവസാനിക്കും.

വികാരി ഫാ. തോമസ് പുതിയ മഠത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഫാ. പ്രിന്‍സ് മണ്ണത്തൂര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വി. മര്‍ത്തശ്മൂനി അമ്മയുടെ നാമധേയത്തിലുള്ള ഓസ്‌ട്രേലിയയിലെ ഏക ദേവാലയമാണ് ബ്രിസ്‌ബെയ്‌നില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.