ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നടി രഞ്ജിനിയുടെ ഹര്‍ജി തള്ളി; സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നടി രഞ്ജിനിയുടെ ഹര്‍ജി തള്ളി; സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ നടി രഞ്ജിനി സമര്‍പ്പിച്ച തടസ ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു.

ആദ്യ ഘട്ടത്തില്‍ ഹര്‍ജിയില്‍ നടി രഞ്ജിനി കക്ഷിയായിരുന്നില്ല. സജിമോന്‍ പാറയിലാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്ന് സജിമോന്‍ പാറയില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് രഞ്ജിനി കേസില്‍ മൂന്നാം കക്ഷിയായി ഹര്‍ജി സമര്‍പ്പിച്ചത്. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ഇന്ന് തന്നെ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മൊഴി കൊടുക്കുന്നവര്‍ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് രഞ്ജിനി ചോദിക്കുന്നത്. കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയ താനുള്‍പ്പടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയില്ലെന്നും നടി പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവിടണ്ട എന്നല്ല ഞാന്‍ പറയുന്നത്. എന്താണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് അറിയണം. പറഞ്ഞ കാര്യങ്ങളില്‍ എന്താണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് അറിയാനുള്ള അവകാശം തനിക്ക് ഉണ്ടെന്നാണ് രഞ്ജിനിയുടെ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.