ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ അത്ഭുത പ്രതിഭാസം; ഇനി ദൃശ്യമാവുക 2037 ജനുവരിയില്‍

ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ അത്ഭുത പ്രതിഭാസം; ഇനി ദൃശ്യമാവുക 2037 ജനുവരിയില്‍

ന്യൂയോര്‍ക്ക്:  ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ അത്ഭുത പ്രതിഭാസം. ഭൂമിയുടെ ഭ്രമണ പഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.

നാല് പൂര്‍ണ ചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്ന് അറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്.

രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഇതിനെ സൂപ്പര്‍ മൂണ്‍ - ബ്ലൂ മൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്. ഇന്ന് രാത്രി മുതല്‍ മൂന്ന് ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തില്‍ ഈ പ്രതിഭാസം കാണാനാകും. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ട് എന്നാണ് നാസ പറയുന്നത്.

1979 ലാണ് സൂപ്പര്‍ മൂണ്‍ എന്ന പേര് ലഭിച്ചത്. അടുത്ത മൂന്ന് പൂര്‍ണ ചന്ദ്രന്മാരും സൂപ്പര്‍ മൂണ്‍ ആയിരിക്കും. സെപ്തംബര്‍ 17, ഒക്ടോബര്‍ 17, നവംബര്‍ 15 തീയതികളിലായിരിക്കും അടുത്ത സൂപ്പര്‍ മൂണിനെ കാണാനാകുന്നത്.

രണ്ട് തരത്തിലുള്ള ബ്ലൂ മൂണുകളുണ്ട്. നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നതും ഓരോ മാസത്തില്‍ ദൃശ്യമാകുന്നതും. ഇപ്പോഴത്തേത് സീസണലാണ്. ഒരു സീസണില്‍ നാല് പൂര്‍ണ ചന്ദ്രന്‍മാരെ കാണാനാകും. അതില്‍ മൂന്നാമത്തെതാണ് സീസണല്‍ ബ്ലൂ മൂണ്‍.

2027 ലാണ് അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുകയെന്ന് നാസ പറയുന്നു. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി ബന്ധമില്ല.

അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ചന്ദ്രന്‍ നീല നിറത്തില്‍ കാണപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പര്‍ മൂണ്‍ നീലയായിരിക്കില്ല. വായുവിലെ ചെറിയ കണങ്ങള്‍ക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീല നിറമായി കാണുന്നത്.

സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ട് പ്രതിഭാസങ്ങളും ചേര്‍ന്ന് വരുന്നത് അപൂര്‍വമായാണ്. പത്ത് മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിലായിരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍ ദൃശ്യമാവുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.