ദുബായ്: ചുവപ്പ് ഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ അറബ് രാജ്യമെന്ന യുഎഇയുടെ നേട്ടം ആഘോഷിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജും. ഹോപ് പ്രോബിന്റെ ചരിത്ര നേട്ടം തല്‍സമയം സന്ദർശകരിലേക്ക് എത്തിക്കാന്‍ ഗ്ലോബല്‍ വില്ലേജിലെ പ്രധാന സ്റ്റേജില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു.

ഫെബ്രുവരി നാലുമുതല്‍ തന്നെ ആഗോള ഗ്രാമത്തിലെ പ്രധാന കാഴ്ചകളെല്ലാം ചുവപ്പുനിറമണിഞ്ഞിരുന്നു. വിജയനിമിഷം കരിമരുന്ന് പ്രയോഗത്താല്‍ ആഘോഷമാക്കുകയും ചെയ്തു. മരുഭൂവില്‍ നിന്ന് ബഹിരാകാശം വരെയെത്തിയ അറബ് യുവത്വത്തിന്റെ കഠിന്വാധ്വാനത്തെ ആഘോഷമാക്കിയ ആ നിമിഷം ഗ്ലോബല്‍ വില്ലേജിലെ ആകാശവും ചുവപ്പ് രാശിയണിഞ്ഞു.

ഗ്ലോബല്‍ വില്ലേജിലെ ലേക് ഫയർ ഫൗണ്ടെയ്നില്‍ അറബ്സ് ടു മാർസ് എന്ന ലോഗോയും തെളിഞ്ഞു. യുഎയുടെ ചൊവ്വാ ദൗത്യത്തിന്റെ വിജയം തങ്ങളുടെ സന്ദർശകർക്കൊപ്പം ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തിയഞ്ചാം വർഷത്തില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഗ്ലോബല്‍ വില്ലേജ് അധികൃതരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.