ആൻട്രീമിൽ വി. മദർ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആ​ഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്ന് വരെ

ആൻട്രീമിൽ വി. മദർ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആ​ഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്ന് വരെ

ആൻട്രീം: ആൻട്രീം (നോർത്തേൺ അയർലണ്ട്) സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാളും 2024 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്ന് വരെ സംയുക്തമായി ആഘോഷിക്കുന്നു. ആൻട്രീം സെൻ്റ്. ജോസഫ് ദേവാലയത്തിൽ ആ​ഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ട് 5:45 ന് വികാരി ഫാ. ജെയിൻ മണ്ണത്തുകാരനും ഫാ. ജോ പഴേപറമ്പിലും ചേർന്ന് തിരുനാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും.

ആ​ഗസ്റ്റ് 29ന് വൈകിട്ട് ആറ് മണിക്കുള്ള വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സജി പൊൻമിനിശ്ശേരി മുഖ്യകാർമികനാകും. ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച് ഫാ. ജിബിൻ പാറടിയിലും കാർമ്മികൻ ആയിരിക്കും. ആ​ഗ​സ്റ്റ് 31ശനിയാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ. അനീഷ് വഞ്ചിപ്പാറയിൽ മുഖ്യകാർമികനാകും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് ഫാ. രാജേഷ് മേച്ചിറകത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും ലദീഞ്ഞും നൊവേന സന്ദേശവും ഉണ്ടാകും. തുടർന്ന് സ്നേഹവിരുന്ന്.

തിരുനാളിൽ സംബന്ധിച്ച് അനുഹ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജുമോൻ മൈക്കിൾ തലച്ചിറയിൽ : +44 7872 498704


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.