ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഐസിസിയെ നയിക്കാന്‍ പോകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനുമാകും 35 കാരനായ ജയ്ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനം അദേഹം ഉടനെ രാജിവയ്ക്കും.
ചൊവ്വാഴ്ച വരെയാണ് നാമനിര്‍ദേശ പട്ടിക സമര്‍ക്കേണ്ട കാലാവധി. അപേക്ഷരായി മറ്റാരും ഇല്ലാതിരുന്നതോടെയാണ് ജയ്ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡുകാരനായ നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ മൂന്നാം ടേമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഷായ്ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ഒരു വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്.
നേരത്തെ ജഗ്‌മോഹന്‍ ഡാല്‍മിയയും ശരത് പവാറുമാണ് ഐസിസി ചെയര്‍മാന്‍ പദവിയിലെത്തിയ ഇന്ത്യക്കാര്‍. ഗ്രെഗ് ബാര്‍ക്ലേ 2020 നവംബറിലാണ് ഐസിസിയുടെ ചെര്‍മാനാകുന്നത്. 2022 ലും അദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ്ഷാ 2019 ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായിരുന്നു. 2022 ല്‍ വീണ്ടും ബിസിസിഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.