ബിജെപി അധികാരത്തിലെത്തി അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6,76,074 ഇന്ത്യാക്കാര്‍

ബിജെപി അധികാരത്തിലെത്തി അഞ്ചുവര്‍ഷത്തിനിടെ  ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6,76,074 ഇന്ത്യാക്കാര്‍

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ 6,76,074 ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയില്‍ ശിവഗംഗയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2015 മുതല്‍ 2019 വരെയുള്ള തുടര്‍ച്ചയായ അഞ്ചുവര്‍ഷങ്ങളില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം യഥാക്രമം 1,41,656 (2015), 1,44,942 (2016), 1,27,905 (2017), 1,25,130 (2018), 1,36,441 (2019) എന്നിങ്ങനെയാണ്. ആകെ 1,24,99,395 ഇന്ത്യന്‍ പൗരന്‍മാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇരട്ട പൗരത്വത്തിനുള്ള ഒരു നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു. 2020 ല്‍ ആകെ 1,91,609 വിദേശികള്‍ ഒസിഐ കാര്‍ഡ് ഉടമകളായി രജിസ്റ്റര്‍ ചെയ്തതായി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) യെ ഉദ്ധരിച്ച് മന്ത്രാലയം വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.