കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കൊച്ചി നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
നടിയുടെ മൊഴി കൊല്‍ക്കത്തയില്‍ നേരിട്ടെത്തി രേഖപ്പെടുത്താനാണ് സംഘത്തിന്റെ തീരുമാനം. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമ സാധ്യതയും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെയാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദറിന് ഇ-മെയിലില്‍ പരാതി നല്‍കിയത്. ഇത് എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറിയതിനു പിന്നാലെ രാത്രി എട്ടരയോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
2009 ല്‍ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് നടിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ദുരനുഭവം കഥാകൃത്ത് ജോഷി ജോസഫിനോട് പങ്കുവച്ചെന്നും നടി പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോഷി ജോസഫിന്റെ മൊഴിയടക്കം അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.
യുവതി പരാമര്‍ശിച്ച സിനിമയിലെ മുഴുവന്‍ ആളുകളുമായും അന്വേഷണ സംഘം നേരിട്ട് ബന്ധപ്പെടും. നടിയുടെ വെളിപ്പെടുത്തല്‍ ജോഷി ജോസഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആരോപണത്തില്‍ പറയുന്ന ഫ്ളാറ്റിലെ രേഖകളും മറ്റും അന്വേഷണത്തിനായി പരിശോധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.