തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയ നടപടിയില്‍ അന്വേഷണം. അനില്‍ അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര്‍ എസിപി നാളെ അനില്‍ അക്കരയുടെ മൊഴിയെടുക്കും.
മുകേഷ് രാജിവയ്ക്കണമെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്. ഓഗസ്റ്റ് 27 നായിരുന്നു സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരെ പിടിച്ച് തള്ളിയത്. തൃശൂരില്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.
പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റി. 'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ക്ഷുഭിതനായി കാറില്‍ കയറിപ്പോകുകയായിരുന്നു സുരേഷ് ഗോപി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.