ഇരയ്ക്കൊപ്പമെന്ന് സര്‍ക്കാര്‍ പറയുന്നു, എന്നാല്‍ അങ്ങനെയല്ല; പല തിമിംഗലങ്ങളുടെയും പേരുകള്‍ ഇപ്പോഴും ഇരുട്ടില്‍: ടി.പത്മനാഭന്‍

ഇരയ്ക്കൊപ്പമെന്ന് സര്‍ക്കാര്‍ പറയുന്നു, എന്നാല്‍ അങ്ങനെയല്ല; പല തിമിംഗലങ്ങളുടെയും പേരുകള്‍ ഇപ്പോഴും ഇരുട്ടില്‍: ടി.പത്മനാഭന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ വൈകിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി.പത്മനാഭന്‍. റിപ്പോര്‍ട്ടില്‍ നാലര വര്‍ഷമാണ് സര്‍ക്കാര്‍ അടയിരുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് പറയുന്നു, എന്നാല്‍ അങ്ങനെയല്ല. ധീരയായ പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. എന്നാല്‍ അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി.പത്മനാഭന്‍ വിമര്‍ശിച്ചു.

എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഹേമ കമ്മീഷന്‍ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചു. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഊഹാപോഹങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതൊരു പരമ്പര ആണ്.

ഇപ്പോള്‍ പുറത്തുവന്ന കടലാസ് കഷണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. എല്ലാ കാര്‍ഡും മേശപ്പുറത്ത് ഇടണം. ഒരു കാര്‍ഡ് പോലും മേശയ്ക്കുള്ളില്‍ പൂട്ടി വയ്ക്കരുത്. അപ്പോള്‍ മാത്രമേ ഊഹാപോഹങ്ങള്‍ ഇല്ലാതാകൂ. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം വരൂ. പല തിമിംഗലങ്ങളുടെയും പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും അദേഹം വിമര്‍ശിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും പത്മനാഭന്‍ വിമര്‍ശിച്ചു.സാംസ്‌കാരിക മന്ത്രിയുടേത് നിഷ്‌കളങ്കമായ സത്യപ്രസ്താവനയെന്നായിരുന്നു പരിഹാസം. ഹേമ റിപ്പോര്‍ട്ട് പഠിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.