വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; വാടകയായി മാസം 6,000 രൂപയും നല്‍കും

വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; വാടകയായി മാസം 6,000 രൂപയും നല്‍കും

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു. ദുരിത ബാധിതര്‍ക്ക് 10000 രൂപ അടിയന്തര സഹായം നല്‍കും. വാടകയായി മാസം 6,000 രൂപ വീതം നല്‍കുമെന്നും റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു.

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉള്‍പ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ 9, 10, 11 ഉം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡും ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ ഉറപ്പാക്കും. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് 18 വീടുകള്‍ പൂര്‍ണമായും 112 ലധികം വീടുകള്‍ ഭാഗികമായും നശിക്കുകയും വാസ യോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ധന സഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അവരുടെ ബന്ധുക്കള്‍ ഒഴികെയുള്ളവര്‍ ഭുമി ദാനമായോ വിലയ്ക്കു വാങ്ങിയോ നല്‍കുമ്പോഴും 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്ര വിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും.

പൊതുതാല്‍പര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം ചെയ്യേണ്ടി വരുമ്പോള്‍ ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്ര വിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.