പാരീസ് പാരാ ലിമ്പിക്സ് എയര്‍ റൈഫളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; റെക്കോഡ് നേട്ടത്തോടെ അവനി ലേഖ്റ, വെങ്കലം നേടി മോന അഗര്‍വാള്‍

പാരീസ് പാരാ ലിമ്പിക്സ് എയര്‍ റൈഫളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; റെക്കോഡ് നേട്ടത്തോടെ അവനി ലേഖ്റ, വെങ്കലം നേടി മോന അഗര്‍വാള്‍

അവനി ലേഖ്റ, മോന അഗര്‍വാള്‍

പാരീസ്: പാരാ ലിമ്പിക്സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യയ്ക്ക് വിജയം. ഇത്തവണ റെക്കോഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.

ഷൂട്ടര്‍ അവനി ലേഖ്റയാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കലവുമുണ്ട്. മുപ്പത്താറുകാരി മോന അഗര്‍വാളാണ് വെങ്കലം നേടിയത്.

കഴിഞ്ഞ ടോക്യോ പാരാ ലിമ്പിക്സിലും ഇന്ത്യയ്ക്കായി അവനി സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലവും അവനി സ്വന്തമാക്കിയിരുന്നു. പാരീസിലെ വിജയത്തോടെ പാരാ ലിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ മൂന്ന് മെഡല്‍ നേടുന്ന ആദ്യ വനിതയായി അവനി ലേഖ്റ.

ജപ്പാനില്‍ അവനി കുറിച്ച 249.6 എന്ന റെക്കോഡ് ആണ് ഇന്ന് തകര്‍ത്തത് 249.7 ആണ് പുതിയ റെക്കോഡ്. ഇരുപത്തിരണ്ടുകാരിയായ അവനിയ്ക്ക് 11 വയസില്‍ സംഭവിച്ച കാര്‍ അപകടമാണ് അരയ്ക്ക് താഴെ തളര്‍ന്നു പോകാന്‍ കാരണമായത്.

ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് വിഷമിക്കുന്നതിനിടയിലും ഇത്തവണ അവനി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പിതാവ് പ്രവീണ്‍ കുമാര്‍ ലേഖ്റ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.