ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ സ്‌പൈസ് ജെറ്റ്; വിമാനങ്ങള്‍ ദുബായില്‍ നിന്ന് മടങ്ങിയത് യാത്രക്കാരില്ലാതെ

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ സ്‌പൈസ് ജെറ്റ്; വിമാനങ്ങള്‍ ദുബായില്‍ നിന്ന് മടങ്ങിയത് യാത്രക്കാരില്ലാതെ

ദുബായ്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ ബജറ്റ് എയർലെെൻ ആയ സ്പൈസ് ജെറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. പ്രവര്‍ത്തന മൂലധനത്തില്‍ പ്രതിസന്ധി നേരിട്ടതോടെ കമ്പനിയുടെ 150 ക്യാബിന്‍ ക്രൂ ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മാസത്തേക്കാണ് ഇവരോട് അവധിയില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. സീസണല്ലാത്തതിനാല്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നുവെന്നുകാട്ടിയാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സ്‌പൈസ്‌ജെറ്റ് എയർപോർട്ടിൽ കുടിശിക അടയ്ക്കാതെ വന്നതോടെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. ബജറ്റഡ് എയർ ലൈൻ ആയതുകൊണ്ടു തന്നെ നിരവധിയാളുകളാണ് സ്‌പൈസ്‌ ജെറ്റിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ നിരവധിയാളുകളുടെ യാത്രയാണ് മുടങ്ങിയത്.

ദുബായ് വിമാനത്താവളത്തിലെ കുടിശികയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സ്‌പൈസ് ജെറ്റ് പ്രതിദിനം നടത്തുന്ന പതിനൊന്ന് വിമാനങ്ങളിൽ പലതും റദ്ദാക്കിയത്. അതുകൊണ്ടുതന്നെ വിമാനക്കമ്പനികൾക്ക് യാത്രക്കാരില്ലാതെ ഇന്ത്യയിലേക്ക് സർവീസ് നടത്തേണ്ടിവന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്താനുള്ള നീക്കം കമ്പനി ആരംഭിച്ചിട്ടുണ്ട്. വിമാനങ്ങള്‍ നിരന്തരം കാന്‍സലാക്കുന്നതിനെ തുടര്‍ന്നും ഫീസുകളില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്പൈസ് ജെറ്റിനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ 2022 ലും സ്‌പൈസ് ജെറ്റ് ഡി.ജി.സി.എ നിരീക്ഷണത്തിലായിട്ടുണ്ട്. നിലവില്‍ ആകെയുള്ള സര്‍വീസുകളുടെ 42 മാത്രമാണ് സര്‍വീസ് നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.