ദുബായ്: രാജ്യത്ത് കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതായി യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ 'ഏര്‍ലി വാണിങ് സിസ്റ്റം ഫോര്‍ ഓള്‍' എന്ന ഡിജിറ്റല്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളും പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കാന്‍ കഴിയും.
വിദേശകാര്യ വകുപ്പ് കോണ്‍സുലാര്‍ അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൈസല്‍ ഈസാ ലുഫ്തി, ദേശീയ കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ആഹ്‌മെദ് അല്‍ മാന്ദുസ് എന്നിവരാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചത്.
വിദേശത്തുള്ള യു.എ.ഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുക, നൂതന സാങ്കേതിക വിദ്യകള്‍, കൃത്യമായ ഡാറ്റ എന്നിവയിലൂടെ പൊതുസുരക്ഷ ഉറപ്പാക്കുക, കൂടുതല്‍ മികച്ച രീതിയിലുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.