റിയാദ്: സൗദി അറേബ്യ സൗദിയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി തീവ്രവാദികള്‍ നടത്തിയ തീവ്രവാദ ആക്രമണത്തില്‍ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് സഖ്യസേന വക്താവ് പ്രതികരിച്ചു. ഹൂതികളുടെ ഭീഷണിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ സഖ്യസേന വക്താവ് വ്യക്തമാക്കി.. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകള്‍ സഖ്യസേന കഴിഞ്ഞ ദിവസം തടഞ്ഞുവെന്നും നശിപ്പിച്ചുവെന്നും സഖ്യസേനയുടെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപലപിച്ച് യുഎഇ സൗദി അറേബ്യയിലുണ്ടായ ഹൂതി ആക്രമണത്ത ശക്തമായ ഭാഷയില്‍ യുഎഇയില്‍ അപലപിച്ചു. സൗദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ രാജ്യത്തെ പൗരന്മാരുടെയും നിവാസികളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉതകുന്ന നടപടികള്‍ക്ക് പിന്തുണ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.